Posted On
date_range Updated On
date_range ചികിത്സയിലായിരുന്ന മലയാളി മരിച്ചു
മസ്കത്ത്: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ഹരിപ്പാട് ശബരിക്കൽ കിഴക്കേതിൽ ശശി മാധവൻ (59) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അൽഖൂദ് ബദർ അൽ സമാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 20 വർഷത്തോളമായി ഇദ്ദേഹം ഒമാനിലുണ്ട്. എക്സലൻറ് സ്റ്റീൽ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരുകയായിരുന്നു.
ഭാര്യയും മകനും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.