Posted On
date_range Updated On
date_range ഒമാനില്‍ മലയാളി ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു. ആറ്റുകാൽ മണക്കാട് മേടമുക്ക് ശിവ ഭവനിൽ ചന്ദ്രൻനായർ (63) ആണ് ശനിയാഴ്ച മരിച്ചത്. റൂവിയിലെ അമ്മൂസ് കാർഗോയിലെ ജീവനക്കാരനായിരുന്നു. റൂവിയിലെ ആശുപത്രിയിൽ ആരോഗ്യ പരിശോധനക്കായി എത്തിയ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മരണം സംഭവിച്ചു. കഴിഞ്ഞ 30 വർഷത്തിലധികമായി ഒമാനിലുണ്ട്. ഭാര്യയും ഒരു മകളുമുണ്ട്. അന്നഹ്ദ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സഹപ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.