Posted On
date_range Updated On
date_range ഹൃദയാഘാതം: എറണാകുളം സ്വദേശി നിര്യാതനായി
നിസ്വ: ഹൃദയാഘാതത്തെതുടർന്ന് മലയാളി നിസ്വയിൽ നിര്യാതനായി. എറണാകുളം ചുണ്ടക്കുഴി സ്വദേശി ഷിബു പീറ്റർ (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് നിസ്വ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മസ്കത്ത് ഇലക്ട്രോണിക്സ് എൽ.എൽ.എൽ.സി കമ്പനിയുടെ സെയിൽസ് ആൻഡ് സർവിസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ബിബി മാത്യു നിസ്വ ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്. മക്കൾ: നിഖിൽ (എട്ടാം ക്ലാസ്), നേഹ (നാലാം ക്ലാസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.