മസ്കത്ത്: ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസാദ്) ഒ ടാക്സി സർവിസ് തുടങ്ങി. പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന വാണിജ്യ വികസനത്തോടൊപ്പം മുന്നേറുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ദുകം സന്ദർശിക്കുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഒ ടാക്സി സി.ഇ.ഒ ഹരിത് ബിൻ ഖമീസ് അൽ മഖ്ബാലി പറഞ്ഞു. ഒ ടാക്സി മൊബൈൽ ആപ് വഴിയും സേവനം തേടാൻ സാധിക്കും. സോണിൽ സേവനങ്ങൾ നൽകുന്നതിനുള്ള ഒ ടാക്സിയുടെ സഹകരണത്തെ ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ ആക്ടിങ് സി.ഇ.ഒ എൻജിനീയർ അഹമ്മദ് ബിൻ അലി അകാക്ക് അഭിനന്ദിച്ചു.
ഇത് ദുകം എയർപോർട്ട് വഴി സോണിലേക്കുള്ള വരവിന് സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ദുകമിലെ ടാക്സി ഉടമകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ സേവനം വഴിയൊരുക്കും. ഒ ടാക്സി സർവിസ് അതിന്റെ സേവനങ്ങൾ 2018ലാണ് രാജ്യത്ത് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.