മസ്കത്ത്: ‘ഒ ടാക്സി’ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയുള്ള ഒാൺലൈൻ ടാക്സി സേവനത്തിെൻറ പ്രവർത്തനം നിർത്തിവെക്കാൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയം നിർദേശിച്ചു. മന്ത്രാലയത്തിെൻറ അംഗീകാരമില്ലാത്തതാണ് കാരണം. 2014ൽ ഒരുകൂട്ടം യുവ സ്വദേശി സാേങ്കതിക വിദഗ്ധർ ചേർന്നാണ് ഇൗ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ആപ്ലിക്കേഷൻ മുഖേന നൂറോളം ഡ്രൈവർമാർ തൊഴിലെടുക്കുന്നുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു. ബന്ധപ്പെട്ട അനുമതികൾ നേടുംവരെ പ്രവർത്തനം നിർത്തിവെക്കാനാണ് മന്ത്രാലയം നിർദേശിച്ചതെന്ന് കമ്പനി ട്വിറ്ററിൽ അറിയിച്ചു.
മന്ത്രാലയത്തിെൻറ നിർദേശമനുസരിച്ച് ആപ്ലിക്കേഷെൻറ പ്രവർത്തനം അടിയന്തര പ്രാധാന്യത്തോടെ അവസാനിപ്പിച്ചിട്ടുണ്ട്. മസ്കത്തിൽ ടാക്സി ലഭിക്കുന്നതിനുള്ള പ്രയാസം ലഘൂകരിക്കുക ലക്ഷ്യമിട്ടാണ് ഇൗ ആപ് പുറത്തിറക്കിയത്. ജി.പി.എസ് അടക്കം സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇൗ ആപ്. മുവാസലാത്തിനും മർഹബക്കുമാണ് ഒാൺലൈൻ ടാക്സി സേവനങ്ങൾ നടത്താൻ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. ഇതിൽ മർഹബ ഇതിനകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മുവാസലാത്ത് ഒക്ടോബറോടെ പ്രവർത്തനമാരംഭിക്കുമെന്നാണ് ഒടുവിൽ അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.