ഈത്തപ്പനയിലെ പ്രാണി: മരുന്നു തളിക്കൽ കാമ്പയിന് നാളെ തുടക്കം

മസ്കത്ത്: ഈത്തപ്പനയിലെ പ്രാണികളെ തുരത്തുന്നതിനായി ഹെലികോപ്ടർ വഴിയുള്ള മരുന്നു തളിക്കൽ കാമ്പയിന് ചൊവ്വാഴ്ച തുടക്കമാകുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടം വടക്കൻ ശർഖിയ ഗവർണറേറ്റിലായിരിക്കും നടക്കുക. ഇവിടെ ഏപ്രിൽ അഞ്ചുമുതൽ ഒമ്പതുവരെ നടക്കുന്ന കാമ്പയിനിൽ 4,610 ഏക്കർ സ്ഥലത്ത് ഹെലികോപ്ടറിൽ മരുന്ന് തളിക്കും. ഏപ്രിൽ 12ന് ആണ് മസ്കത്ത് ഗവർണറേറ്റിൽ മരുന്ന് തളിക്കുക. 13, 14 തീയതികളിൽ തെക്കൻ ബാത്തിന ഗവർണറേറ്റിലും 15ന് വടക്കൻ ബാത്തിന ഗവർണറേറ്റിലും കാമ്പയിൻ നടക്കും. ഏപ്രിൽ അഞ്ചുമുതൽ ഒമ്പതുവരെ രണ്ടാംഘട്ട കാമ്പയിൻ ദാഖിലിയ ഗവർണറേറ്റിൽ നടക്കും. ഇവിടെ 5,441 ഏക്കർ സ്ഥലത്ത് മരുന്ന് തളിക്കും. ഏപ്രിൽ 10മുതൽ 11വരെ ദാഹിറ ഗവർണറേറ്റിലും 12ന് ബുറൈമിയിലും 13ന് മുസന്ദം ഗവർണറേറ്റുകളിലും കാമ്പയിൻ നടക്കും.

Tags:    
News Summary - nsect in the palm: spraying campaign starts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.