നിസ്വ: കലാകൈരളിയുടെ ആഭിമുഖ്യത്തിൽ ഇസ്കിയിൽ നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി നിരവധി പ്രവാസികൾ നോർക്ക പ്രവാസി ഐഡി കാർഡ് രജിസ്ട്രേഷനും നോർക്ക കെയർ എൻറോൾമെന്റും നടത്തി.
സാമൂഹ്യ സുരക്ഷ മിഷന്റെ ഭാഗമായി കേരള ഗവണ്മെന്റ് നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന നോർക്ക കെയർ പ്രവാസി സമഗ്ര ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയെക്കുറിച്ചും ക്യാമ്പിൽ ബോധവൽക്കരണം നടത്തി. ശശികുമാർ സ്വാഗതവും ബിജു ദിവാകരൻ അധ്യക്ഷതയുംവഹിച്ച ചടങ്ങിൽ ഷെരീഫ് ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ വിജീഷ്, സുബൈർ, ഹരിദാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.