വ്യവസായ മേഖലകളിലെ സ്​ഥാപനങ്ങൾക്ക്​ ഇളവ്​ ബാധകമല്ല -മസ്​കത്ത്​ നഗരസഭ

മസ്​കത്ത്​: ചില വാണിജ്യ പ്രവർത്തനങ്ങൾക്ക്​ സുപ്രീം കമ്മിറ്റി നൽകിയ ഇളവുകൾ വ്യവസായ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ​ ബാധകമായിരിക്കില്ലെന്ന്​ മസ്​കത്ത്​ നഗരസഭ അറിയിച്ചു. മബേല, ഗാല, വാദി കബീർ വ്യവസായ മേഖലകളിലെ ഇളവ്​ നൽകിയ വിഭാഗത്തിലെ സ്​ഥാപനങ്ങൾ തുറക്കരുത്​.

സുപ്രീം കമ്മിറ്റി തീരുമാനം വന്ന ചൊവ്വാഴ്​ച വൈകുന്നേരം വാദികബീർ വ്യവസായ മേഖലയിലെ ചില സ്​ഥാപനങ്ങൾ തുറന്നിരുന്നു. ബുധനാഴ്​ചയും തുറന്ന സ്​ഥാപനങ്ങൾ നഗരസഭാ ഉദ്യോഗസ്​ഥരെത്തി അടപ്പിച്ചു.

Tags:    
News Summary - no relaxation for industrial area in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.