ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നിസ്‌വ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
നിസ്‍വ: ഒമാൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നിസ്‌വ ഇന്ത്യൻ അസോസിയേഷനും അൽ ജദീദ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ-രക്തദാന ക്യാമ്പ് നിസ്‌വയിലെ കർഷ ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്നു. മിനിസ്ട്രി ഓഫ് ഹെൽത്തുമായി സഹകരിച്ചാണ് രക്തദാനം നടത്തിയത്. ബദർ അൽ സമാ ഹോസ്പിറ്റൽ, സായി ഗ്രൂപ്പ് എന്നിവയുടെ സേവനം ലഭിച്ചു.
വിവിധ രാജ്യക്കാർ പങ്കെടുത്ത ക്യാമ്പിന് സുനിൽ പൊന്നാനി, എബ്രഹാം തോമസ് വടക്കേടം, ദിനേശ് കൂത്തുപറമ്പ്, ജോർജ് സെബാസ്റ്റ്യൻ, ടോമിയോ, പ്രദീപ്, രഞ്ജു ചന്ദ്രൻ, രാധാകൃഷ്ണൻ, മധു പൊന്നാനി, പ്രഭാകരൻ ആദം, അജു മാത്യു, ഡിമ്പിൾ, നിർമല, ഷീന, സിനി, മണി ബാലചന്ദ്രൻ, ലേഖ, മാനിത, മേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.