നിപ: യാത്രാ മുന്നറിയിപ്പ്​ ഒമാൻ പിൻവലിച്ചു

മസ്​കത്ത്​: നിപ വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം കേരളത്തിലേക്കുള്ള യാത്രക്ക്​ ഏർപ്പെടുത്തിയ മുന്നറിയിപ്പ്​ പിൻവലിച്ചു. വൈറസ്​ ബാധ അവസാനിച്ചതായും സ്വദേശികൾക്കും വിദേശികൾക്കും കേരളത്തിലേക്ക്​ യാത്ര ചെയ്യുന്നതിന്​ കുഴപ്പമില്ലെന്നും ജനറൽ ഡയറക്​ടറേറ്റ്​ ഫോർ ഡിസീസ്​ കൺട്രോൾ അറിയിച്ചു. കോഴിക്കോട്​, മലപ്പുറം ജില്ലകളിലായി 19 കേസുകൾ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിലാണ്​ യാത്രാ മുന്നറിയിപ്പ്​ പുറപ്പെടുവിച്ചത്​.

എന്നാൽ, കഴിഞ്ഞ 42 ദിവസമായി ഒരു കേസ്​ പോലും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. ഇൗ സാഹചര്യത്തിൽ വൈറസ്​ ബാധ സാഹചര്യം മറികടന്നതായും ജാഗ്രതാ നിർദേശം പിൻവലിക്കുന്നതായും ആരോഗ്യ വകുപ്പ്​ അറിയിച്ചു. സംശയ നിവാരണങ്ങൾക്ക്​ ആരോഗ്യ മന്ത്രാലയം കോൺടാക്​ട്​ സ​​​െൻററിൽ 24441999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചു. 

Tags:    
News Summary - Nipah Virus: Oman Withdraw Travel Alert for Keralites -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.