രാ​ത്രി ലോ​ക്​​​ഡൗ​ൺ : വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​ര​ത്തേ എ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല

മ​സ്​​ക​ത്ത്​: രാ​ത്രി​ േലാ​ക്​​​ഡൗ​ൺ സ​മ​യ​ത്തെ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി അ​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചു. ഇൗ ​വി​മാ​ന​ങ്ങ​ളി​ൽ പോ​കേ​ണ്ട​വ​ർ പ​തി​വി​ലും നേ​ര​ത്തേ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. നേ​ര​ത്തേ എ​ത്തി​യാ​ലും സ​മ​യ​മാ​കാ​തെ ആ​രെ​യും ഡി​പ്പാ​ർ​ച്ച​ർ ഹാ​ളി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ലോ​ക്​​​ഡൗ​ൺ സ​മ​യ​ത്ത്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ പോ​കു​ന്ന​വ​രു​ടെ​യും വ​രു​ന്ന​വ​രു​ടെ​യും യാ​ത്ര​ക്ക്​ ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും ചേ​ർ​ന്ന്​ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ-​ടി​ക്ക​റ്റി​െൻറ ഹാ​ർ​ഡ്​/​സോ​ഫ്​​റ്റ്​ കോ​പ്പി​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ചെ​ക്ക്​ പോ​യ​ൻ​റു​ക​ളി​ൽ കാ​ണി​ച്ചാ​ൽ മ​തി​യാ​കും.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പോ​കു​ന്ന​വ​രു​ടെ​യും വ​ന്നി​റ​ങ്ങു​ന്ന​വ​രു​ടെ​യും കൂ​ടെ ഒ​രാ​ൾ​ക്ക്​ കൂ​ടി സ​ഞ്ച​രി​ക്കാ​നും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വി​ടാ​നും വി​ളി​ക്കാ​ൻ വ​രാ​നും ഒ​പ്പം ഒ​രാ​ൾ​ക്ക്​ കൂ​ടി അ​നു​ഗ​മി​ക്കാ​നും അ​നു​മ​തി​യു​ണ്ടാ​കു​മെ​ന്നും വി​മാ​ന​ത്താ​വ​ള ക​മ്പ​നി അ​റി​യി​ച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.