ദംദം ബിരിയാണി ഫെസ്റ്റിന്റെ സെമി ഫൈനലിൽ വിജയികളായവർ വിധികർത്താക്കളോടൊപ്പം
മസ്കത്ത്: ഒമാനിലെ ‘ദംദം സ്റ്റാർ പട്ടം’ നേടാനുള്ള മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ ഇനി 15പേർ മാറ്റുരക്കും. ഗൾഫ് മാധ്യമത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീ ഫ്രണ്ട്’ സംഘടിപ്പിക്കുന്ന ‘ദംദം ബിരിയാണി ഫെസ്റ്റി’ന്റെ സെമിഫൈനലിൽ എം.പി.സാജിത , നസ്രിൻ റിൻഷാദ്, റംഷീത നഫ്സൽ, റഹ്മത്ത് ഇഖ്ബാൽ, ഷീജ അസീസ്, ഷാഹിന മർസൂക്ക്, ബിരുന്ത, നഹീമ റാഷി, റജീന നിയാസ്,സായൂജ് മരുവോട്ടിൽ, റജീന മുനീർ, ശാരിഖ ജബീൻ, ഉമ്മീ ഉമർ, അഫ്ര സർഫറാസ്,സൊഹാറ ജെദ്ദ എന്നിവരാണ് വിജയികളായത്.
പ്രാഥമിക റൗണ്ടിൽ ലഭിച്ച ആയിരക്കണക്കിന് എൻട്രികളിൽനിന്നും തെരഞ്ഞെടുത്ത 50 പേരായിരുന്നു അൽ ഖൂദ് ഫുഡ്ലാൻഡ്സ് റസ്റ്റാറന്റിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന സെമിയിൽ അണിനിരന്നത്. ഇന്ത്യ,ഒമാൻ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങിൽ നിന്നുള്ള ബരിയാണി രൂചിക്കൂട്ടിനൊപ്പം കേരളമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ബിരിയാണിയുടെ കലവറയായി സെമി ഫൈനൽ വേദി.
ദംദം ബിരിയാണിഫെസ്റ്റിൽ വിജയികളായവർക്ക് ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു
ഓരോ മത്സരാർഥിയും മികച്ച വിഭവങ്ങളാണ് തയാറാക്കിയതെന്നും പലരും നിർഭാഗ്യം കൊണ്ടുമാത്രമാണ് ഗ്രാൻഡ് ഫിനാലെയിൽ എത്താതെ പോയതെന്നും ജഡ്ജിങ് പാനൽ അഭിപ്രായപ്പെട്ടു.ബിരിയാണി രുചിച്ച് നോക്കാൻ കാണികൾക്കും അവസരം ഒരുക്കിയിരുന്നു. മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും കൈനിറയെ സമ്മാനങ്ങളും നൽകിയാണ് സംഘാകടർ യാത്രയാക്കിയത്. ഫുഡ്ലാൻഡ്സ് റസ്റ്റാറന്റ് എക്സിക്യൂട്ടിവ് ഷെഫ് ലിബിൻ തോമസ്,ഫുഡ് കോളമിസ്റ്റും കൺസൾട്ടന്റുമായ ഒനേസ തബീഷ്, മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം എയറോടെൽ ഹോട്ടൽ ഷെഫ് ദുരൈ ചിലമ്പൂരസൻ എന്നിവരായിരുന്നു വിധികർത്താക്കൾ.
സെമി ഫൈനലിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ്, മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഫസൽ കതിരൂർ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദീൻ, ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് ഗിഫ്റ്റ് ഹാമ്പറുകൾ ഏരിയ സെയിൽസ് മാനേജർ മുഹമ്മദ് സലീം, സൂഖ് റിമ-ലില്ലി ഗിഫ്റ്റ് ഹാംപർ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ റസിയ അബ്ദുൽ അസീസ്, റിസ്ല അഫ്സൽ, ആസിയ അബ്ദുൽ അസീസ്, ഫഹീമ ഫൈസൽ, ജി ഗോൾഡ് പർച്ചേസ് വൗച്ചർ മാർക്കറ്റിങ് എക്സിക്യൂട്ടിവുമാരായ മുഹമ്മദ് ഫഹീം നസർ, രാജേഷ് മേനോൻ, ബിസ്മി ജീരകശാല റൈസ് ഗിഫ്റ്റ് ഹാംപർ കൺസ്യൂമർ ഡിവിഷൻ ഡയറക്ടർ അമീർ അഹമ്മദ്, ബിസിനസ് മാനേജർ ഹേമന്ത് ഭാസ്കരൻ,നദ അബ്ദുൽ സലാം, ജീപാസ്-റോയൽ ഫോർഡ് ഗിഫ്റ്റ് ഹാംപർ ടീം ലീഡർ കെ. സിറാജ്, സെയിൽസ് എക്സിക്യൂട്ടിവ് ഷംസുദീൻ എന്നിവർ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ അലി മീരാൻ, ഫുഡ്ലാന്റ്സ് റസ്റ്റാറന്റ് ഡയറക്ടർ ഓപറേഷൻസ് സുരയ്യ സമീർ എന്നിവർ സംബന്ധിച്ചു.
ദംദം ബിരിയാണി ഫെസ്റ്റിന്റെ സെമി ഫൈനൽ മത്സരത്തിൽനിന്നുള്ള കാഴ്ച
21ന് മസ്കത്ത് ബൗശർ ഫുട്ബാൾ ക്ലബ് സ്റ്റേഡിയത്തിലാണ് ഗ്രാൻഡ് ഫിനാലെ.ലൈവ് കുക്കിങ്ങായിട്ടായിരിക്കും ഫൈനൽ അരങ്ങേറുക. 'ദംദം ബിരിയാണി ഫെസ്റ്റി’ൽ വിജയികളെ കാത്തിരിക്കുന്നത് നാലായിരം റിയാലിന്റെ സമ്മാനങ്ങളാണ്. പ്രമുഖ പാചക വിദഗ്ധൻ ഷെഫ് സുരേഷ് പിള്ള, പാചക വിദഗ്ധ ആബിദ റഷീദ്, കുടുംബങ്ങളുടെ ഇഷ്ടതാരവും അവതാരകനുമായ രാജ് കലേഷ് തുടങ്ങിയവരടങ്ങുന്ന ജൂറി പാനലാകും അന്തിമ വിജയികളെ തെരഞ്ഞെടുക്കുക. നമ്മുടെ വീട്ടകങ്ങളിലുണ്ടാക്കുന്ന ബിരിയാണിയുടെ രൂചിക്കൂട്ട് ലോകത്തെ അറിയിക്കാനുള്ള സുവർണാവസരമാണ് 'ദംദം ബിരിയാണി ഫെസ്റ്റി'ലൂടെ കൈവന്നിരിക്കുന്നത്.
മസ്കത്തിന്റെ മഹാരുചി മേളയിൽ വിജയികളാകുന്നവർക്ക് ‘ദംദം സ്റ്റാർ’ പട്ടമാണ് നൽകുക. ഗ്രാൻഡ്ഫിനാലെ നടക്കുന്ന ആഘോഷ രാവിന് മാറ്റുകൂട്ടാനായി ഗായകരായ അക്ബർ ഖാൻ, ദാന റാസിക്ക് എന്നിവരുടെ സംഗീത ബാൻഡുമുണ്ടാകും. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന ഗെയിം ഷോകൾ,മെഹന്തി, ഫേസ് പെയിന്റിങ്,കിഡ്സ് കോർണറുകൾ, കണ്ണൂർ വിഭവങ്ങളുടെതടക്കമുള്ള ഫുഡ്സ്റ്റാളുകൾ എന്നിങ്ങനെ വൈവിധ്യങ്ങളായ വിനോദ പരിപാടികളും അരങ്ങേറും.
പ്രവേശനം സൗജന്യമാണ്. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മുഖ്യ പ്രായോജരാകുന്ന പരിപാടിയിൽ സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ ഓൺലൈൻ വിതരണക്കാരായ സൂഖ് റിമ ഡോട്ട് കോം(WWW.SOUQRIMA.COM), ബദർ അൽ സമ ഹോസ്പിറ്റൽ, ഫുഡ്ലാൻഡ്സ് റസ്റ്ററന്റ്, ബിസ്മി ജീരകശാല റൈസ് എന്നിവരും കൈകോർക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.