മസ്കത്ത്: ഒമാന്റെ ആകാശം ഞായറാഴ്ച അപൂര്‍വ കാഴ്ചക്ക് സാക്ഷ്യം വഹിക്കും. ശുക്രൻ പരമാവതി തിളക്കത്തിൽ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉദിച്ചുയരും. സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ ഉദിച്ചുയരുന്ന ഈ നക്ഷത്രത്തിന് സിറിയസ് എന്ന നക്ഷത്രത്തെക്കാള്‍ മുപ്പതിരട്ടി തിളക്കമുണ്ടാകുമെന്ന് ഒമാനി സൊസൈറ്റി ഫോര്‍ ആസ്ട്രോണമി വൈസ് പ്രസിഡന്റ് വാസല്‍ ബിന്ത് സാലം അല്‍ ഹിനായി അറിയിച്ചു.
മാര്‍ച്ച് പകുതിവരെ ഈ കാഴ്ച ഒമാന്‍ ആകാശത്തില്‍ ദൃശ്യമാകും. മാര്‍ച്ച് 16ന് ശുക്രന് അപ്രത്യക്ഷമാവുകയും തുടര്‍ന്ന് മാര്‍ച്ച് അവസാനത്തോടെ 'പ്രഭാത നക്ഷത്രം' എന്ന നിലയില്‍ കിഴക്കന്‍ ചക്രവാളത്തില്‍ വീണ്ടും ഉദിച്ചുയരും. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. 224.7 ഭൗമദിനങ്ങൾ കൊണ്ടാണ് ഈ ഗ്രഹം സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. വലിപ്പം കൊണ്ട് ആറാമത്തെ സ്ഥാനം.
ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്, ഇതിന്റെ ദൃശ്യകാന്തിമാനം -4.6 ന് അടുത്തുവരെയാകാം. സൂര്യോദയത്തിന് അൽപം മുന്‍പും സൂര്യാസ്തമയത്തിന് അൽപം ശേഷവും ആണ് ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക. അതുകൊണ്ട് ഇതിനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.