കേരള പ്രീമിയര്‍ ലീഗ് ഒന്നാം സീസണിന്റെ ജഴ്സി ലോഞ്ചിങ്ങും ട്രോഫി പ്രകാശനവും നടന്നപ്പോൾ
സുഹാര്‍: വടക്കന്‍ ബാത്തിന മേഖലയിലെ സുഹാര്‍, സഹം, ബുറൈമി പ്രദേശങ്ങളിലെ മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരള പ്രീമിയര്‍ ലീഗ് ഒന്നാം സീസണിന്റെ ജഴ്സി ലോഞ്ചിങ്ങും ട്രോഫി പ്രകാശനവും നടന്നു. ഫെബ്രുവരി ഏഴ്, 14 തീയതികളിലാണ് ടൂര്‍ണമെന്റ് നടക്കുക. ആദ്യമായിട്ടാണ് സുഹാറില്‍ മലയാളികള്‍ക്കായി മാത്രം കേരള പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ഒരു ടൂര്‍ണമെന്റ് നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കേരളത്തിലെ ആറ് ജില്ലകളുടെ പേരിലായാണ് ടീമുകള്‍ പങ്കെടുക്കുന്നത്.
ഡിസംബര്‍ മാസം കേരള പ്രീമിയര്‍ ലീഗിലെ കളിക്കാരുടെ ലേലം നടന്നിരുന്നു. ലോഞ്ചിങ് ചടങ്ങില്‍ ഷബീര്‍ മാളിയേക്കല്‍ അധ്യക്ഷതവഹിച്ചു. മനോജ് ബദര്‍ അല്‍ സമാ, ശ്യാം അല്‍ ഫലജ്, റഷീദ് മദീന എന്നിവര്‍ സംസാരിച്ചു. ബിജു കാക്കാപ്പോയില് സ്വാഗതവും ജിമ്മി ആന്റണി നന്ദിയും പറഞ്ഞു. കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കാണാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.