​‘ട്രോപിക് ഒാഫ് കാൻസറി’ലേക്ക് ഇനി ചോദിച്ചു ചോദിച്ചല്ല; നോക്കി നോക്കി പോകാം

മസ്‌കത്ത്: ഒമാനിലെ ചരിത്ര, പൈതൃക, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ദാഹിറ ഗവർണറേറ്റിലുടനീളം മുപ്പതിലധികം പുതിയ ദിശാസൂചന ബോർഡുകൾ സ്ഥാപിച്ച് പൈതൃക-വിനോദസഞ്ചാര മന്ത്രാലയം. വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനും മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

ഗവർണറേറ്റിലെ പ്രധാന പ്രകൃതി-സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നതിനൊപ്പം സാഹസിക വിനോദസഞ്ചാരത്തെയും ശാസ്ത്രീയ പഠനയാത്രകളെയും പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇബ്രി വിലായത്തിലെ പ്രശസ്തമായ ജബൽ അൽ സറാത്തും ഭൂമധ്യരേഖാ രേഖയായ ‘ട്രോപിക് ഓഫ് കാൻസർ’ അടയാളപ്പെടുത്തിയിട്ടുള്ള പ്രദേശവും ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് പുതിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

 

ഒമാന്റെ ഭൂമിശാസ്ത്രപരവും പൈതൃകപരവുമായ സവിശേഷതകൾ അടുത്തറിയാൻ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കേന്ദ്രങ്ങളാണ് ഇവ രണ്ടും.

Tags:    
News Summary - New tourist information boards installed in Dahira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.