മസ്കത്ത്: ദോഫാറിൽ ചെറുകിട-ഇടത്തരം സംരംഭകർക്ക് പുതിയ 84 സ്ഥലങ്ങൾ അനുവദിച്ചു. തൊഴിൽ മന്ത്രാലയവും ചെറുകിട-ഇടത്തരം സംരഭക വികസന വകുപ്പും ദോഫാർ മുനിസിപ്പാലിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. കഫേകൾ, മൊൈബെൽ വണ്ടികൾ, കുട്ടികളുടെ കളികൾ, സൈക്കിൾ വാടക ഷോപ്പുകൾ തുടങ്ങിയ സംരംഭങ്ങൾക്കാണ് ഈ സ്ഥലങ്ങൾ വാടകക്ക് അനുവദിക്കുക.
ചെറുകിട-ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാറിെൻറ ശ്രമത്തിെൻറ ഭാഗമായ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ദോഫാർ മുനിസിപ്പാലിറ്റിയുടെ നീക്കം.
ഗവർണറേറ്റിലെ പൗരന്മാർക്ക് കൂടുതൽ ജോലി സാധ്യത സൃഷ്ടിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് ഇത് ഉപകരിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
പദ്ധതികളുടെ മുന്നോട്ടുപോക്ക് മുനിസിപ്പാലിറ്റിയും മറ്റു അനുബന്ധ വകുപ്പുകളും കൃത്യസമയങ്ങളിൽ വിലയിരുത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. ചെറുകിട-ഇടത്തരം മേഖലകളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ സർക്കാർ ഭാഗത്തുനിന്ന് വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരുന്നുണ്ട്.
സംരംഭകത്വം കൂടുതലായി ജനങ്ങൾക്കിടയിൽ പ്രോത്സാഹിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.