അബ്ദുല്ല മുഹമ്മദ്, സജീബ് ജലാൽ, തസ്രീന ഗഫൂർ, വഹീദ് ചേന്ദമംഗലൂർ
സലാല: പ്രവാസി വെൽഫെയർ സലാലയുടെ 2024-25 കാലഘട്ടത്തേക്കുള്ള പ്രസിഡന്റായി അബ്ദുല്ല മുഹമ്മദിനെയും ജനറൽ സെക്രട്ടറിമാരായി സജീബ് ജലാൽ, തസ്രീന ഗഫൂർ എന്നിവരെയും തിരഞ്ഞെടുത്തു. വഹീദ് ചേന്ദമംഗലൂർ ആണ് ട്രഷറർ. സലാല ഐഡിയൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഷംസീർ ഇബ്രാഹിം മേൽനോട്ടം നൽകി.വൈസ് പ്രസിഡന്റുമാരായി രവീന്ദ്രൻ നെയ്യാറ്റിൻകര, സൈനുദ്ദീൻ പൊന്നാനി, സാജിത ഹഫീസ്, സെക്രട്ടറിമാരായി മുസമ്മിൽ മുഹമ്മദ്, കബീർ കണമല, സിദ്ദീഖ് എൻ.പി, അരുൺകുമാർ, ഷഹനാസ്, ടീം വെൽഫെയർ ക്യാപ്റ്റനായി സബീർ പി.ടി, വൈസ് ക്യാപ്റ്റൻമാരായി മുസ്തഫ പൊന്നാനി, ആരിഫ എന്നിവരെയും തിരഞ്ഞെടുത്തു.പ്രവർത്തക കൺവെൻഷനിൽ വെൽഫെയർ പാർട്ടി കേരള സംസ്ഥാന സമിതി അംഗം ഷംസീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. എല്ലാ മനുഷ്യർക്കും തുല്യ പരിഗണനയും ക്ഷേമവും ഉറപ്പുവരുത്തുന്ന ക്ഷേമരാഷ്ട്ര നിർമിതിക്കായി ശബ്ദമുയർത്തുവാനും പ്രവാസികളുടെ പ്രയാസങ്ങൾ ദൂരീകരിക്കുവാനായി പരിശ്രമിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. കെ. ഷൗക്കത്തലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.