മസ്കത്ത്: പ്രമുഖ ഇന്ത്യൻ ജനറൽ ഇൻഷ്വറൻസ് കമ്പനിയായ ‘ദി ന്യൂ ഇന്ത്യ അഷ്വറൻസ്’ കമ്പനിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഒമാനിലും തുടക്കമായി. 1919 ജൂലൈ 23നാണ് കമ്പനി നിലവിൽ വന്നത്. ഹമരിയയിലെ ഹെഡ് ഒാഫിസിലാണ് ഒമാനിലെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടന്നത്.
കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഇവാല്വേഷൻ ആൻഡ് റിസ്ക് മാനേജ്മെൻറ് വിഭാഗം ഡയറക്ടർ നാസർ അഹമ്മദ് അൽ സാൽഹി പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂ ഇന്ത്യ പിന്തുടരുന്ന ബിസിനസ് രീതികളെ ഉദ്ഘാടന പ്രസംഗത്തിൽ നാസർ അൽ സാൽഹി പ്രശംസിച്ചു.
ന്യൂ ഇന്ത്യ അഷ്വറൻസ് ഒമാൻ ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. കെ.പി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന ജീവനക്കാരായ മറിയം അൽ ബലൂഷി, മുഹമ്മദ് അൽ ലവാത്തി, തൗഫീഖ് ശൈഖ് മുഹമ്മദ്, അസ്മ മുഹമ്മദ് അൽ റഹ്ബി എന്നിവർ സംസാരിച്ചു. മാർക്കറ്റിങ് ജനറൽ മാനേജർ ജോൺസൺ പി. ജോൺ നന്ദി പറഞ്ഞു.
1974ലാണ് അബ്ദുൽ അസീസ് ആൻഡ് ബ്രദേഴ്സ് എൽ.എൽ.സി, മാജിദ് ഗ്രൂപ് ഒാഫ് കമ്പനീസ് എന്നിവയുടെ ബിസിനസ് പങ്കാളിത്തത്തോടെയാണ് ന്യൂ ഇന്ത്യ അഷ്വറൻസ് ഒമാനിൽ പ്രവർത്തനമാരംഭിക്കുന്നത്. ഒമാെൻറ വിവിധ ഭാഗങ്ങളിലുള്ള 17 ശാഖകളിലൂടെയും സബ് ഏജൻറുമാരിലൂടെയും ഒമാനിലെ മുൻനിര വിദേശ ജനറൽ ഇൻഷ്വറൻസ് കമ്പനിയായി വളരാൻ ന്യൂ ഇന്ത്യക്ക് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.