മസ്കത്ത്: സ്വദേശിവത്കരണം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ച് അധികൃതർ. പുതിയ വൈദ്യുതി കണക്ഷന് ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വദേശിവത്കരിച്ചാതായി നാമ ഇലക്ട്രിസിറ്റി അറിയിച്ചു. ഒമാനി ഇലക്ട്രിഷ്യന്‍മാരില്‍ നിന്ന് മാത്രമായിരിക്കും ഇനി അപേക്ഷകള്‍ സ്വീകരിക്കുക. സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വിദേശികളായ ഇലക്ട്രീഷ്യന്മാരില് നിന്നും പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ ഇനി സ്വീകരിക്കില്ല. വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കൊനൊരുങ്ങുകയാണ് ഒമാൻ. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂനിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ ഒമാനിവത്കരണം അടുത്ത വർഷം ജനുവരിയോടെ നടപ്പാക്കും. ഇതിന്റെ ഭാഗമായി ഈ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കും.
ഒമാനികൾക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികൾ അനുവദിക്കും. തൊഴിൽ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം 2025 ജനുവരിയിൽ ആരംഭിച്ച് 2027 അവസാനംവരെ തുടരും. ഇതിനായി ഓരോ വർഷത്തേക്കുമുള്ള ലക്ഷ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 2024ൽ, ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനാവും കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ 31ശതമാനവമാണ് ഒമാനിവത്കരണം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകൾ 2025 മുതൽ 20ശതമാനം മുതൽ 50 ശതമാനം ആയിരിക്കും, ക്രമേണ ഇത് നൂറുശതമാനം വരെ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.