മസ്കത്ത്: ഒമാനിൽ നിക്ഷേപക ലൈസൻസിനായി പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപക സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി ഒമാൻ തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ സ്പെഷൽ ഇക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് ഇലക്ട്രോണിക് ഇൻവെസ്റ്റർ ലൈസൻസ് ആപ്ലിക്കേഷൻ സേവനമാണ് ആരംഭിച്ചത്.ഉപയോക്തൃ-സൗഹൃദ ഡിജിറ്റൽ സംവിധാനത്തിലൂടെ നിക്ഷേപകർക്ക് അവരുടെ ഇടപാടുകൾ കാര്യക്ഷമമായും സുതാര്യമായും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. പെർമിറ്റ് വിതരണം വേഗത്തിലാക്കുകയും പുതിയ നിക്ഷേപ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.