ഫൈസൽ മാസ്റ്റർ, റാഷിദ് പൊന്നാനി, ഖലീൽ മത്ര
മത്ര: മസ്കത്ത് കെ.എം.സി.സി മത്ര ഏരിയ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ പി.ടി.കെ ഷമീർ ഉദ്ഘാടനം ചെയ്തു. മത്ര കെ.എം.സി.സി പ്രസിഡന്റ് സാദിഖ് ആടൂർ അധ്യക്ഷതവഹിച്ചു. കമ്മിറ്റിയുടെ 2022-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകൾ ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി അവതരിപ്പിച്ചു.
പുതിയ മെംമ്പർഷിപ് അടിസ്ഥാനത്തിൽ 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപവത്കരണത്തിന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ പി.ടി.കെ ഷമീർ റിട്ടേണിങ് ഓഫിസറായും നവാസ് ചെങ്കള നിരീക്ഷകനായും നേതൃത്വം നൽകി.
ഭാരവാഹികൾ: ഫൈസൽ മാസ്റ്റർ (പ്രസി), റാഷിദ് പൊന്നാനി (ജനറൽ സെക്രട്ടറി), ഖലീൽ മത്ര(ട്രഷറർ), നസൂർ ചപ്പാരപ്പടവ്, റാഷിദ് കാപ്പാട്, റഫീഖ് ചെങ്ങളായി, ജസീൽ ആടൂർ, നാസർ പയ്യന്നുർ, ഹൈദരലി സീരകത്ത് (വൈ.പ്രസി), റിയാസ് കൊടുവള്ളി, പി.ടി.കെ അബ്ദുല്ല, സിറാജ് നിലമ്പൂർ, ഇസ്മായീൽ പാപ്പിനിശ്ശേരി, സയീർ അറക്കൽ, സുഹൈർ മോളത്ത് (സെക്രട്ടറി). അഡ്വൈസറി ബോർഡ് ചെയർമാനായി നാസർ തൃശൂറിനേയും വൈസ് ചെയർമാനായി അഫ്താബ് എടക്കാടിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.