കെ.എ. താജുദ്ദീന്, രമ്യ ഡെന്‍സില്‍, അനീഷ് ജി പിള്ളൈ, എസ്. കൃഷ്ണേന്ദു, സുനില്‍കുമാര്‍ കൃഷ്ണന് നായര്‍, സജിമോന്‍ ഗോപാലകൃഷ്ണന്, കെ. സതീഷ് കുമാര്‍, വിനോജ് വില്‍സണ്‍, ടീന ബാബു
മസ്കത്ത്: കേരളീയ സമൂഹത്തിനായുള്ള ഭാഷ വിഭാഗമായി 1996ല്‍ സ്ഥാപിതമായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്റെ മലയാളം വിഭാഗത്തിന്റെ
2025-2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. മലയാളം വിഭാഗം ഓഫിസില്‍ നടന്ന ചടങ്ങില്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ജനറല്‍ സെക്രട്ടറി ശക്കീല്‍, മലയാളം വിഭാഗം ഒബ്സര്‍വര്‍ മറിയം ചെറിയാന്, കൂടാതെ മലയാളം വിഭാഗത്തിലെ മറ്റ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനാരോഹണം നടത്തി.
താജുദ്ദീന് കെ.എ. കണ്‍വീനറും, രമ്യ ഡെന്‍സില്‍ കോകണ്‍വീനറും, അനീഷ് ജി. പിള്ളൈ ട്രഷററുമാണ്. മറ്റ് ഭാരവാഹികള്‍: എസ്. കൃഷ്ണേന്ദു (ജോ.ട്രഷറര്‍,സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി), സുനില്‍കുമാര്‍ കൃഷ്ണന് നായര്‍ (കായികം സാഹിത്യ നാടക വിഭാഗം), സജിമോന്‍ ഗോപാലകൃഷ്ണന് (വിനോദ വിഭാഗം), കെ. സതീഷ് കുമാര്‍ (സാംസ്കാരിക സംഗീത വിഭാഗം), വിനോജ് വില്‍സണ്‍ (ബാല വിഭാഗം), ടീന ബാബു (വനിതവിഭാഗം).
മലയാള വിഭാഗത്തിന് ഐ.എസ്.സി ഓഫിസില്‍നിന്നും മാനേജ്മെന്റ് കമ്മിറ്റിയില്‍നിന്നും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഭാരവാഹികളായ ശക്കീലും മറിയം ചെറിയാനും ഉറപ്പു നല്കി. എല്ലാ അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് മലയാള വിഭാഗത്തിന്റെ വിജയം എന്ന് കണ്‍വീനര്‍ താജുദ്ദീന് പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ഏറ്റവും വലുതും സജീവവുമായ ഭാഷാ വിഭാഗങ്ങളിലൊന്നാണ് മലയാള വിഭാഗം.
പ്രവാസി മലയാളികളുടെ കലാ-കായിക സംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും മലയാളം വിഭാഗം എപ്പോഴും ഒരു മികച്ച വേദിയായിട്ടുണ്ട്.
ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും ഉയര്‍ത്തിക്കാട്ടുന്ന, കൂടാതെ ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്ന വിവിധയിനം പരിപാടികള്‍ സംഘടിപ്പിച്ച് മലയാള വിഭാഗം എന്നും ഒരു മാതൃകയായി ഗംഭീര പ്രവര്‍ത്തനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.