നി​സ്​​വ ചാ​രി​റ്റ​ബി​ൾ ടീ​മും ഒ​മാ​നി വി​മ​ൻ​സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ​നി​ന്ന്​

പുതിയ അധ്യയന വർഷം: സെമിനാർ നടത്തി

മസ്കത്ത്: രാജ്യത്ത് പുതിയ അധ്യയന വർഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും വിധവകളായ അമ്മമാർക്കുമായി സെമിനാർ നടത്തി. നിസ്വ ചാരിറ്റബിൾ ടീമും ഒമാനി വിമൻസ് അസോസിയേഷനും ചേർന്ന് അൽ ദിയാ ഹാളിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. നിസ്വ യൂനിവേഴ്‌സിറ്റിയിലെ അസി. പ്രഫസർ ഡോ. അഫ്‌ലാ ബിൻ അഹമ്മദ് അൽ കിണ്ടിയുടെ മേൽനോട്ടത്തിൽ അധ്യാപകരുടെയും സന്നദ്ധ പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടികൾ. ഡോ. തയ്ബ ബിൻത് അബ്ദുല്ല അൽ കിണ്ടിയുടെ പ്രഭാഷണത്തോടെയാണ് സെമിനാർ ആരംഭിച്ചത്.

വിദ്യാർഥി മുഹമ്മദ് ബിൻ യഹ്‌യ അൽ കാമിയാനി 'ഖുർആനിൽനിന്ന്' അവതരിപ്പിച്ചു. മനാഫ് ബിൻ മുഹമ്മദ് അൽ ഖാസിമി കവിതയും ആലപിച്ചു. പുസ്തക വിതരണവും നടന്നു.

Tags:    
News Summary - New academic year: Seminar conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-15 08:11 GMT