നേതാജി കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ
ടോപ് ടെൻ ബർക്ക എഫ്.സി ടീം
മസ്കത്ത്: നേതാജി കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടോപ് ടെൻ ബർക്ക എഫ്.സി ജേതാക്കളായി. മൊബെല അൽ ഷാദി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഒമാനിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ടോപ് ടെൻ ബർക്ക ഒരു ഗോളിന് റിയലക്സ് എഫ്.സിയെ തോൽപ്പിച്ചാണ് ചാമ്പ്യൻമാരായത്. മൂന്നാം സ്ഥാനം മസ്കത്ത് ഹാമേഴ്സ് എഫ്.സിയും നാലാം സ്ഥാനം ഡൈനാമോസ് എഫ്.സിയും കരസ്ഥമാക്കി.
ഫൈനലിലെ മികച്ച താരം പ്രസൂൺ(ടോപ് ടെൻ), ടൂർണെമെന്റിലെ മികച്ച താരം അരുൺ (റിയലക്സ് എഫ്.സി), ടോപ് സ്കോറർ ഷിയാസ് (സയ്നോ എഫ്.സി സീബ്), ഗോൾ കീപ്പർ സുബീഷ് (ടോപ് ടെൻ ബർക്ക), ഡിഫെൻഡർ അൻഷി (ഡൈനമോസ്), മാനേജർ അഫ്താബ് (ടോപ് ടെൻ)എന്നിവരെ തെരഞ്ഞെടുത്തു. മുൻ ഇന്ത്യൻ ഇന്റർനാഷണൽ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി ബൂട്ട് കെട്ടിയ ഒമാനിലെ ലെജൻസ് വിത്ത് ക്യാപ്റ്റൻ സൗഹൃദമത്സരം അരങ്ങേറി. രതീഷ്, പ്രവീൺ, ഡോ. സിദ്ദിഖ് എന്നിവർ പങ്കെടുത്തു. നേതാജി ഫൗണ്ടർ ബാലകൃഷ്ണൻ ജോ പോൾ അഞ്ചേരിയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.