മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ബഹ്ല വിലായത്തിൽ ആധുനിക സൗകര്യത്തോടെയുള്ള നെഫ്രോളജി യൂനിറ്റ് തുറന്നു. ഏറ്റവും മികച്ച ഉപകരണങ്ങളും അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്ന യൂനിറ്റ് അൽ ദഖിലിയ ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടർ ജനറൽ ഡോ. നാസർ അൽ ഷുക്കൈലിയുടെ സാന്നിധ്യത്തിലാണ് നാടിന് സമർപ്പിച്ചത്. 16 കിടക്കകളുണ്ട്. കൂടുതൽ രോഗികളെ ഉൾക്കൊള്ളുന്നതിനായി സൗകര്യം വിപുലീകരിക്കാനാകും. വിലായത്തിലെ ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് പുതിയ യൂനിറ്റ് സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.