‘നീ​റ്റ്’ ഇ​ന്ന്​; പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്​ 300ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ

മ​സ്ക​ത്ത്​: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍ട്ര​ല്‍സ് ടെ​സ്റ്റ്​ (നീ​റ്റ്) മ​റ്റ്​ രാ​ജ്യ​ങ്ങ​ളോ​ടൊ​പ്പം ഞാ​യ​റാ​ഴ്ച ഒ​മാ​നി​ലും ന​ട​ക്കും. മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ സ്കൂ​ളാ​ണ്​ പ​രീ​ക്ഷ കേ​ന്ദ്രം. സെ​ന്‍റ​ർ ന​മ്പ​ർ: 99110. ഒ​മാ​ൻ സ​മ​യം 12.30നാ​ണ്​ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക. ഇ​ത്ത​വ​ണ 300ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 269 പേ​രാ​യി​രു​ന്നു ​ ഒ​മാ​നി​ൽ​നി​ന്ന്​ പ​രീ​ക്ഷ ഏ​ഴു​തി​യ​ത്. പ​രീ​ക്ഷാ​ർ​ഥി​ക​ൾ 9.30 മു​ത​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം.

ഉ​ച്ച​ക്ക്​ 12 മ​ണി​ക്ക് ഗേ​റ്റു​ക​ൾ അ​ട​ക്കും. പാ​സ്‌​പോ​ർ​ട്ട്/ പാ​ൻ കാ​ർ​ഡ്/ ലൈ​സ​ൻ​സ്/ ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്റ് ന​ൽ​കു​ന്ന മ​റ്റേ​തെ​ങ്കി​ലും ഐ​ഡി കാ​ർ​ഡ് എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ക​രു​തേ​ണ്ട​താ​ണ്. മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല.

അ​തേ​സ​മ​യം, ഈ ​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ നീ​റ്റ്​ പ​രീ​ക്ഷ​ക്കു​ള്ള കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഒ​മാ​ന​ട​ക്ക​മു​ള്ള പ​ല ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും പു​റ​ത്താ​യി​രു​ന്നു. ​ഏ​റെ​നാ​ള​ത്തെ അ​നി​ശ്ചി​ത​ത്ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ​ഒ​മാ​ന​ട​ക്ക​മു​ള്ള ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി എ​ട്ടു കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ക്ക് പു​റ​ത്ത് 14 ന​ഗ​ര​ങ്ങ​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ സൂ​ർ, സ​ലാ​ല, ബു​​റൈ​മി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മ​സ്ക​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യു​മാ​യി എ​ത്തി​യി​രു​ന്നു. പ​ല​രും ബ​ന്ധു​ക്ക​ളു​ടെ വീ​ട്ടി​ലും ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്​. 

Tags:    
News Summary - 'NEET' today; Around 300 students are writing the exam.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.