മസ്കത്ത്: ഗൾഫ് രാജ്യങ്ങളിൽനിന്നടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്ന് ‘നീറ്റ്’ പരീക്ഷ കേന്ദ്രങ്ങൾ ഒഴിവാക്കിയ തീരുമാനം ഇന്ത്യൻ പ്രവാസി വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹ്മദ് റഹീസ് പറഞ്ഞു.
വിഷയത്തിൽ കേന്ദ്ര എച്ച്.ആർ.ഡി മന്ത്രി അടിയന്തരമായി ഇടപെടണം. 554 നഗരങ്ങളിലായാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചത്.
ഇവയിൽ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശ കേന്ദ്രങ്ങളുടെ പേരുകൾ ഇല്ലാത്തത് പ്രവാസി രക്ഷിതാക്കളെയും വിദ്യാർഥികളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഉയർന്ന വിമാന ചാർജ് നൽകി ഇന്ത്യയിൽ പോയി പരീക്ഷ എഴുതി തിരിച്ചുവരുക എന്നത് പ്രവാസികൾക്ക് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവാക്കിയത് സംബന്ധിച്ച നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ(എൻ.ടി.എ) തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്രം തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.