മസ്കത്ത്: സുഹൂൽ അൽ ഫൈഹയുടെ നേതൃത്വത്തിൽ ഖസായിനിലുള്ള സിലാൽ മാർക്കറ്റിൽ ഒമാനിന്റെ 55ാമത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. കമ്പനിയെ പ്രതിനിധാനം ചെയ്ത് ഡയറക്ടർ ബോർഡ് അംഗങ്ങളും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളായി സിലാൽ മാർക്കറ്റിന്റെ ഉയർന്ന ഉദ്യോഗസ്ഥരും ആഘോഷത്തിൽ പങ്കുചേർന്നു. ഈ സുപ്രധാന ദേശീയ ദിനാഘോഷം തങ്ങളുടെ വ്യാപാര പങ്കാളികളുമൊത്തും സഹോദര തുല്യരായ സ്വദേശികളുമൊത്തും ആഘോഷിക്കാൻ കഴിഞ്ഞതിൽ കമ്പനിയുടെ മുതിർന്ന പ്രതിനിധികളായ ചെയർമാൻ അബ്ദുൽ ജബ്ബാർ, മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ്, ഡയറക്ടർ അബ്ദുൽ ലത്തീഫ് എന്നിവർ ഏറെ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു.
സിലാൽ മാർക്കറ്റിന്റെ പ്രതിനിധികളായി പങ്കെടുത്ത സി.ഇ.ഒ നബീൽ അൽ റുവൈതിയും, ജനറൽ മാനേജർ ഉത്മാൻ ബിൻ അലി അൽ ഹതാലി തങ്ങളുടെ അതിയായ സന്തോഷവും പങ്കുവെച്ചു. ഒമാനിന്റെ പാരമ്പര്യത്തെ ആദരിക്കും വിധം കഹ് വയും ഈന്തപ്പഴവും നൽകിക്കൊണ്ടാണ് പരിപാടിയിലേക്ക് എല്ലാവരെയും സ്വീകരിച്ചത്.
തുടർന്ന് എല്ലാവരുടെയും പങ്കാളിത്തത്തോടെ കേക്ക് മുറിച്ചു. ആഘോഷത്തിന്റെ സഹകരണ മനോഭാവം പകർത്തുംവിധം ഒന്നിച്ച് ഓർമചിത്രം പകർത്തിയാണ് ആഘോഷങ്ങൾ അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.