മലയാളി റൈഡേഴ്സ് മസ്കത്ത് സംഘടിപ്പിച്ച സൈക്ലിങ്ങിൽനിന്ന്
മസ്കത്ത്: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മലയാളി റൈഡേഴ്സ് മസ്കത്ത് 54 കിലോമീറ്റർ സൈക്ലിങ് സംഘടിപ്പിച്ചു .11 ഓളം അംഗങ്ങൾ റൈഡ് ചെയ്തപ്പോൾ രണ്ടു പേർ സപ്പോർട്ടിങ് ആയി കൂടുകയും ചെയ്തു.
ഖുറം ബീച് റൗണ്ടബൗട്ടിൽ നിന്നും ആരംഭിച്ച് അൽ മൗജ് റൗണ്ട് എബൗട്ട് വരെയും തിരിച്ച് സ്റ്റാർട്ടിങ് പോയന്റു വരെയെുമായിരുന്നു റൈഡ്. ആരോഗ്യ പരിപാലത്തിനൊപ്പം ഇന്ന് ഒമാൻ നടത്തുന്ന പരിസ്ഥിതി സംരക്ഷണത്തിന് പ്രോത്സാഹനം നൽകാൻ കാർബൺ ഉപയോഗം പരമാവധി കുറക്കേണ്ടതുണ്ട്. അതുകൊണ്ടു സൈക്കിൾ സവാരി പോലുള്ള യാത്രാ മാർഗങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പ്രചോദനമാകാനുമാണ് കൂടിയാണ് ഇത്തരം സൈക്ലിങ് സംഘടിപ്പിക്കുന്നത്.
ഒമാനിലെ ഇപ്പോഴത്തെ പ്രസന്നമായ കാലാവസ്ഥയോടൊപ്പം അവധി ദിനമായതിനാൽ നിരത്തിൽ വാഹനങ്ങളുടെ കുറവും റെയ്ഡിന് സഹായകരമായെന്ന് അംഗങ്ങൾ പറഞ്ഞു. ജനുവരി മാസത്തിൽ ഇന്ത്യയുടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് മലയാളി റൈഡേഴ്സ് 75കിലോമീറ്റർ സൈക്ലിങ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.