സു​ൽ​ത്താ​ൻ ഖാ​ബൂ​സ്‌ അ​ൽ സ​യീ​ദ്‌

കു​വൈ​ത്തി​ലെ സെ​വ​ൻ​ത്​ റി​ങ്​ റോ​ഡി​ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സി​െൻറ പേ​ര്​

മസ്​കത്ത്​: കു​വൈ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നി​ന്​ അ​ന്ത​രി​ച്ച ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സി​െൻറ പേ​ര്​ ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ സെ​വ​ൻ​ത്​ റി​ങ്​ റോ​ഡി​ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്‌ അ​ൽ സ​യീ​ദ്‌ എ​ന്ന് പേ​ര്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ജി.​സി.​സി കൂ​ട്ടാ​യ്​​മ​ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക ലോ​ക​ത്തി​നും​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും കു​വൈ​ത്തു​മാ​യി പു​ല​ർ​ത്തി​യ ഉൗ​ഷ്​​മ​ള ബ​ന്ധ​വും പ​രി​ഗ​ണി​ച്ചാ​ണ്​ ​അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​മെ​ന്ന നി​ല​യി​ൽ പ്ര​ധാ​ന എ​ക്​​സ്​​പ്ര​സ്​ വേ​ക്ക്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സി​െൻറ പേ​ര്​ ന​ൽ​കി​യ​ത്. കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ പ്ര​ത്യേ​ക താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ്​ ഇ​ത്ത​ര​ത്തി​ൽ മു​ൻ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യെ ആ​ദ​രി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.