മ​സ്ക​ത്ത്​-​ഷാ​ർ​ജ റൂ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​വാ​സ​ലാ​ത്ത്​ സി.​ഇ.​ഒ ബ​ദ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ദാ​ബി​യും എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ യൂ​സ​ഫ് ബി​ൻ ഖ​മീ​സ് അ​ൽ അ​ത്മാ​നി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​​പ്പോ​ൾ

മ​സ്ക​ത്ത്​-​ഷാ​ർ​ജ റൂ​ട്ടി​ൽ ബ​സ്​ സ​ർ​വി​സി​നൊ​രു​ങ്ങി മു​വാ​സ​ലാ​ത്ത്


മ​സ്ക​ത്ത്​: മ​സ്ക​ത്ത്​-​ഷാ​ർ​ജ റൂ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​നൊ​രു​ങ്ങി ഒ​മാ​ന്‍റെ ​ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്. ഈ ​റൂ​ട്ടി​ൽ ഗ​താ​ഗ​ത സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഷാ​ർ​ജ റോ​ഡ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി​യു​മാ​യി (എ​സ്.​ആ​ർ.​ടി.​എ) ഗ​താ​ഗ​ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഷാ​ർ​ജ​യി​ലെ എ​സ്.​ആ​ർ.​ടി.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മു​വാ​സ​ലാ​ത്ത്​ സി.​ഇ.​ഒ ബ​ദ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ദാ​ബി​യും എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീയ​ർ യൂ​സ​ഫ് ബി​ൻ ഖ​മീ​സ് അ​ൽ അ​ത്മാ​നി​യു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രും പ​​​ങ്കെ​ടു​ത്തു.

മ​സ്ക​ത്തി​ലെ അ​സൈ​ബ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഷാ​ർ​ജ​യി​ലെ ജു​ബൈ​ൽ ബ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​​ ​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ളാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​ർ​ത്തി​യി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ്​​പെ​ഷ്യ​ൽ റൂ​ട്ടു​ക​ളും അ​നു​വ​ദി​ക്കും. മു​വാ​സ​ലാ​ത്തി​ന്‍റെ ഡ​യ​റ​ക്ട്​ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്​ പ്ലാ​റ്റ്​​ഫോ​മാ​യ www.mwasalat.om വ​ഴി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. കൂ​ടാ​തെ ര​ണ്ട്​ രാ​ജ്യ​ങ്ങ​ളി​ലേ​യും ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലു​ള്ള ഔ​ട്ട്​​ല​റ്റു​ക​ൾ വ​ഴി​യും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. അ​തേ​സ​മ​യം ടി​ക്ക​റ്റ്​ ചാ​ർ​ജ്, സ​ർ​വി​സ്​ സ​മ​യം എ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മു​വാ​സ​ലാ​ത്തി​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു വ​ഴി പു​റ​ത്തു​വി​ടും.

ഒ​മാ​നി​നും യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സി​നും ഇ​ട​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര ബ​സ് ഗ​താ​ഗ​ത ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കാ​നും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ടൂ​റി​സം മു​ന്നേ​റ്റം മെ​ച്ച​പ്പെ​ടു​ത്താ​നും യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഗ​താ​ഗ​തം, ടൂ​റി​സം തു​ട​ങ്ങി​യ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ അ​ന്താ​രാ​ഷ്‌​ട്ര ഗ​താ​ഗ​ത ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​യു​ക്ത ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ ക​രാ​റെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ സി.​ഇ.​ഒ ബ​ദ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ദാ​ബി പ​റ​ഞ്ഞു.

ലോ​കോ​ത്ത​ര നി​ല​വാ​ര​ങ്ങ​ളു​മാ​യി റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​പ​റേ​റ്റ​റാ​കു​ക എ​ന്ന മു​വാ​സ​ലാ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളു​മാ​യി ഇ​ത്​ ഒ​ത്തു​വ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്തമാ​ക്കി. ച​ര​ക്ക്​ ഗ​താ​ഗ​ത മേ​ഖ​ല​യെ സേ​വി​ക്കു​ന്ന​തി​ന് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ യൂ​സ​ഫ് ബി​ൻ ഖ​മീ​സ് അ​ൽ അ​ത്മാ​നി​യും പ​റ​ഞ്ഞു.

നി​ല​വി​ൽ മു​വാ​സ​ലാ​ത്ത്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. മ​സ്ക​ത്തി​ൽ​നി​ന്ന് വ​ൺ​വേ​ക്ക് 11.500 ഈ​ടാ​ക്കു​ന്ന​ത്. അ​സൈ​ബ​യി​ൽനി​ന്ന് കാ​ല​ത്ത് 6.30ന് പു​റ​പ്പെ​ടു​ന്ന ബ​സ് ഉ​ച്ച​ക്ക് മു​മ്പ് 11ന് ​ബു​റൈ​മി​യി​ലും ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക് അ​ൽ ഐ​നി​ലും 3.40 ന് ​അ​ബൂ​ദ​ബി​യി​ലും എ​ത്തും. രാ​വി​ലെ 10.30ന് ​അ​വി​ടെ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 8.45 ന് ​മ​സ്ക​ത്തി​ലെ​ത്തും. യാ​ത്ര​ക്കാ​ർ​ക്ക് 23 കി​ലോ ല​ഗേ​ജും ഏ​ഴു കി​ലോ ഹാ​ന്റ്ബാ​ഗും കൊ​ണ്ട്പോ​കാ​ൻ ക​ഴി​യും. രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യുണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ​വ​ർ​ഷം മു​വാ​സ​ലാ​ത്തി​ന്‍റെ ബ​സ്​ വ​ഴി യാ​ത്ര ചെ​യ്​​ത​ത്​ 42 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ്. മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ 40 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Muwasalat with bus service on Muscat-Sharjah route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.