Posted On
date_range Updated On
date_range മുസ്ലിം ലീഗ് പഠന ക്യാമ്പ് ഇന്ന്
മസ്കത്ത്: കെ.എം.സി.സി മബേല ഏരിയ കമ്മിറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന മുസ്ലിം ലീഗ് പഠന ക്യാമ്പ് വെള്ളിയാഴ്ച മബേല സെവൻഡേയ്സ് ഹാളിൽ നടക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന ക്യാമ്പിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ശരീഫ് സാഗർ നേതൃത്വം നൽകും. മസ്കത്തിലെ വിവിധ ഏരിയകളിൽനിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 120 മെംബർമാരാണ് ക്യാമ്പിൽ പ്രതിനിധികളായി പങ്കെടുക്കുന്നതെന്ന് മബേല കെ.എം.സി.സി നേതാക്കൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.