മസ്കത്ത്: കൃഷി സ്നേഹികളുടെ കൂട്ടായ്മയായ ‘മസ്കത്ത് കൃഷിക്കൂട്ടം’ പ്രവർത്തനമാരംഭിച്ചു. റുസൈൽ പാർക്കിൽ നടന്ന പരിപാടി അഭിരാമി സുരേഷിെൻറ ഈശ്വര പ്രാർഥനയോടെയാണ് തുടങ്ങിയത്. മുതിർന്ന അംഗം എം. നിർമല, മാത്യൂസ് ജോർജ് എന്നിവർ ചേർന്ന് നെല്ലു കൊയ്ത് കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ചു. മസ്കത്ത് കൃഷിക്കൂട്ടം സാരഥിയും 2017ലെ ‘കർഷക ഭൂമി’യുടെ പ്രവാസി കർഷക രത്ന അവാർഡ് ജേതാവുമായ സുരേഷ് ബാബു മസ്കത്തിലെ സ്വന്തം തോട്ടത്തിൽ വിളയിച്ച നെല്ലാണ് ഉദ്ഘാടന വേളയിൽ കൊയ്തത്.
സിബി ജേക്കബ്, സുരേഷ് ബാബു എന്നിവർ കൂട്ടായ്മയെ അഭിസംബോധന ചെയ്തു. മസ്കത്തിലെ വിവിധ ഭാഗങ്ങളിൽനിന്നായി 150ൽപരം ആളുകൾ ചടങ്ങിൽ സംബന്ധിച്ചു. കൂട്ടായ്മയുടെ ഭാരവാഹികളായി വിജയൻ നായർ (കൃഷി അഡ്വൈസർ), സുരേഷ് ബാബു, സിബി ജേക്കബ്, അനൂപ് എം, സിദ്ദീഖ് അബ്ദുല്ല, മനീഷ്, ഡോ. നഫിയ സലിൽ, ഷബീർ, രാമകൃഷ്ണൻ എന്നിവർ ചുമതലയേറ്റു. ഉദ്ഘാടന ചടങ്ങിന് ശേഷം ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. കൂട്ടായ്മയിൽ അംഗമാകാൻ താൽപര്യമുള്ളവർ 93575092, 96629786 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.