മസ്​കത്തിൽ പുതിയ കോവിഡ്​  പരിശോധനാ കേന്ദ്രം തുറന്നു

മസ്​കത്ത്​: മസ്​കത്തിൽ വിദേശികൾക്കായി പുതിയ കോവിഡ്​ പരിശോധനാ കേന്ദ്രം തുറന്നു. സീബ്​ വിലായത്തിലെ മബേല വ്യവസായ മേഖലയിലാണ്​ ഇത്​. സൗത്ത്​ മബേലയിൽ വേ നമ്പർ 7749ൽ പൈതൃക^സാംസ്​കാരിക മന്ത്രാലയം പരിസരത്തുള്ള ക്ലിനിക്ക്​ വെള്ളിയാഴ്​ച ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒരു മണി വരെ പ്രവർത്തിക്കും. 

കോവിഡ്​ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക്​ ഇവിടെയെത്തി പരിശോധനയും ആവശ്യമെങ്കിൽ കോവിഡ്​ രോഗ നിർണയം നടത്തുകയും ചെയ്യാമെന്ന്​ ആരോഗ്യ വകുപ്പ്​ അറിയിച്ചു. മസ്​കത്ത്​ ഗവർണറേറ്റിലെ അഞ്ചാമത്തെ പരിശോധനാ ക്ലിനിക്ക്​ ആണ്​ ഇത്​. 


ദാർ​ൈസത്തിലെയും സീബ്​ ഷറാദിയിലെയും റുസൈലിലെയും വിസ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങൾക്ക്​ പുറമെ ഗാലയിലെ ഹോളിഡേ ഇന്നിന്​ സമീപമുള്ള ഒൗട്ട്​റീച്ച്​ ക്ലിനിക്കിലും കോവിഡ്​ രോഗ നിർണയം സൗജന്യമായി നടത്തി വരുന്നുണ്ട്​. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒരു മണി വരെ തന്നെയാണ്​ ഇൗ ക്ലിനിക്കുകളും പ്രവർത്തിക്കുക.

Tags:    
News Summary - Muscut covid 19 testing-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.