പ്രവേശനവിലക്ക്​: നൂറിലധികം മലയാളി യാത്രക്കാർ മസ്​കത്ത്​ വിമാനത്താവളത്തിൽ കുടുങ്ങി

മസ്​കത്ത്​: കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത്​ നിന്നുമുള്ള എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനങ്ങളിൽ എത്തിയവർ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കുടുങ്ങി.

ഒമാനികൾ അല്ലാത്തവർക്ക്​ പ്രവേശന വിലക്ക്​ ഏർപ്പെടു ത്തിയുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ തുടർന്നാണ്​ ഇവർക്ക്​ ഒമാനിലേക്ക്​ പ്രവേശനം അനുവദിക്കാത്തത്​. തിരുവനന്തപുരത്ത്​ നിന്നുള്ള വിമാനം രാവിലെ പത്ത്​ മണിക്കും കൊച്ചിയിൽ നിന്നുള്ള വിമാനം 11 മണിക്കുമാണ്​ മസ്​കത്തിൽ ലാൻഡ്​ ചെയ്​തത്​. വിമാനകമ്പനി അധികൃതരും കൈയൊഴിഞ്ഞ മട്ടാണ്​.

ഉച്ചക്ക്​ രണ്ട്​ മണിയായിട്ടും സ്​ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക്​ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്​ഥയാണെന്ന്​ തിരുവനന്തപുരത്ത്​ നിന്നുള്ള വിമാനത്തിലെ യാത്രക്കാരനായ പന്തളം സ്വദേശി പറഞ്ഞു. മണിക്കൂറുകളോളം എമിഗ്രേഷന്​ മുന്നിലുള്ള ഭാഗത്താണ്​ യാത്രക്കാർ കാത്തിരുന്നത്​.

ഒമാൻ സമയം ഉച്ചക്ക്​ രണ്ട്​ മണിയോടെ ഡിപ്പാർച്ചർ ഭാഗത്തേക്ക്​ പോകാൻ നിർദേശിച്ചതായും തിരിച്ചുപോകുന്ന കാര്യം സംസാരിക്കാമെന്ന്​ പറഞ്ഞതായും പന്തളം സ്വദേശി പറഞ്ഞു.

Tags:    
News Summary - Muscut Airport Malayalees-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.