ശംസുദ്ദീൻ തങ്ങൾ (പ്രസി), യു.കെ. ഇമ്പിച്ചി അലി മുസ്ലിയാർ (ജന. സെക്ര), മുഹമ്മദലി ഫൈസി (ട്രഷ), യൂസുഫ് മുസ്ലിയാർ (പരീക്ഷാ ബോർഡ് ചെയർ), മുഹമ്മദ് അസ്അദി (ഐ.ടി. കോഓഡി.)
മസ്കത്ത്: മസ്കത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീന്റെ 2024-25 വർഷത്തിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റൂവി സുന്നി സെന്റർ ഓഫിസിൽ ചേർന്ന തെരഞ്ഞെടുപ്പു യോഗം സയ്യിദ് ശംസുദ്ധീൻ തങ്ങൾ (സുഹാർ) ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി (റൂവി) അധ്യക്ഷത വഹിച്ചു. അബ്ദുലത്തീഫ് ഫൈസി (സലാല,) റിട്ടേണിങ് ഓഫിസറായി.
യൂസുഫ് മുസ്ലയാർ സീബ് , സകീർ ഫൈസി റൂവി, കബീർ ഫൈസി റുസൈൽ എന്നിവർ ആശസകൾ നേർന്നു.
ഭാരവാഹികൾ: പ്രസിഡന്റ്- ശംസുദ്ദീൻ തങ്ങൾ (സുഹാർ), വൈസ് പ്രസിഡന്റ് -അബ്ദല്ലത്തീഫ് ഫൈസി (സലാല), ശൈഖ് അബ്ദുറഹിമാൻ മുസ്ലിയാർ (മത്ര), സഈദലി ദാരിമി (ബിദായ), ജനറൽ സെക്രട്ടറി - യു.കെ. ഇമ്പിച്ചി അലി മുസ്ലിയാർ (അമ്പലക്കണ്ടി), ജോയന്റ് സെക്രട്ടറി-മുസ്തഫ നിസാമി (സിനാവ്), സുബൈർ ഫൈസി (അസൈബൈ), മോയിൻ ഫൈസി (ബൗഷർ), ട്രഷറർ-മുഹമ്മദലി ഫൈസി (റൂവി), പരീക്ഷാ ബോർഡ് ചെയർമാൻ-യൂസുഫ് മുസ്ലിയാർ (സീബ്), വൈസ് ചെയർമാൻ-ഹാശിം ഫൈസി (റൂവി), ഐ.ടി. കോഡിനേറ്റർ -മുഹമ്മദ് അസ്അദി (റൂവി), എസ്.കെ.എസ്.ബി.വി ചെയർമാൻ-ശംസുദ്ദീൻ ബാഖവി (ഇബ്ര), കൺവീനർ -അബ്ദുല്ലയാനി (മത്ര), സുപ്രഭാതം കൺവീനർ -നൗഫൽ അൻവരി (ഇബ്രി), ജോയിന്റ് കൺവീനർ -അംജദ് ഫൈസി ( ബർക്ക). ഒമാന്റെ എല്ലാ മേഖലകളിൽനിന്നുമായി 34 മദറ്സ ഏരിയകളാണ് മസ്കത്ത് റേഞ്ചിന്റെ പരിധിയിൽ വരുന്നത്.
ഇതിൽ1800ൽപരം കുട്ടികളും100പരം ഉസ്താദുമാരുമുണ്ട്. യു.കെ. ഇമ്പിച്ചി അലി മുസ്ലിയാർ സ്വാഗതവും മുസ്തഫ നിസാമി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.