മസ്‌കത്ത്: മസ്‌കത്ത് ഫാർമസി തങ്ങളുടെ ജീവനക്കാർക്കായുള്ള റിക്രിയേഷൻ ക്ലബ്ബായ ‘മസ്‌കറ്റിയേഴ്‌സി’ന്റെ ഉദ്ഘാടനം ഫാർമ ബിൽഡിംഗിൽ നടന്നു. ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമിടയിൽ വിനോദം, ശാരീരിക ക്ഷമത, ടീം വർക്ക്, ജീവനക്കാരുടെ സക്രിയത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ക്ലബ് രൂപവൽകരിച്ചത്.
ഉദ്ഘാടന ചടങ്ങിൽ മുതിന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. സി.ഇ.ഒ ജോസ് ശ്രീധരൻ, സി.എഫ്.ഒ പങ്കജ് സിങ്, ചീഫ് സപ്ലൈ ചെയിൻ ഓഫിസർ ഗ്രേസൺ പോൾ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ് ഓഫ് പീപ്പിൾ ആന്റ് കൾച്ചർ ഫൈസൽ മൂസ അൽ ബലൂഷി ഔദ്യോഗി ഉദ്ഘാടനം നിർവഹിച്ചു.
ക്ലബ്ബ് സൗകര്യങ്ങൾ ഉപയോഗിക്കുന്നത് സുഗമമാക്കാൻ ഒരുക്കിയ പുതിയ ഓൺലൈൻ ബുക്കിംഗ് ആപ്പിന്റെ അവതരണവും ചടങ്ങിൽ നടന്നു. ജിംനേഷ്യം, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, സ്‌നൂക്കർ, കാരംസ്, ചെസ്സ് തുടങ്ങിയ വിവിധ ഇൻഡോർ ഗെയിമുകൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ക്ലബ്ബിലുണ്ട്. ഗോഡ്‍വിൻ ജോസഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.