ഇന്ത്യൻ അംബാസഡർ ഡോ. ജി.വി. ശ്രീനിവാസിന് മസ്കത്ത് പഞ്ചവാദ്യസംഘം സ്നേഹാദരവ് നൽകിയപ്പോൾ

ഇന്ത്യൻ അംബാസഡർക്ക് മസ്കത്ത് പഞ്ചവാദ്യസംഘത്തിന്റെ സ്നേഹാദരവ്

മസ്കത്ത്: ഒമാനിൽ നിന്നും സ്ഥാനമൊഴിഞ്ഞ് പോകുന്ന ഇന്ത്യൻ അംബാസഡർ ഡോ. ജി.വി. ശ്രീനിവാസിന് മസ്കത്ത് പഞ്ചവാദ്യസംഘം സ്നേഹാദരവ് നൽകി എംബസിയിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച് മസ്കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചുർ സുരേന്ദ്രൻ സ്നേഹോപഹാരം നൽകി.

പ്രസിഡന്റ് രതീഷ് പട്ടിയാത്ത്‌ പൊന്നാട അണിയിച്ചു. ഇന്ത്യൻ കലയും സംസ്കാരവും ഒമാനിലും പരിപോഷിപ്പിക്കുന്നതിനായി മസ്കത്ത് പഞ്ചവാദ്യ സംഘം നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ട്രഷറർ രവി പാലിശ്ശേരി, കോഓഡിനേറ്റർ രാജേഷ് രാധാകൃഷ്ണൻ, ഭാരവാഹികളായ ഡോ അജിത് കുമാർ, സന്ദീപ് സേതുമാധവൻ, കിഷോർ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു

Tags:    
News Summary - Muscat Panchavadya Sangha pays tribute to Indian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.