മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ റസ്റ്റാറന്റ് അടച്ചുപൂട്ടുന്നു
Posted On
date_range Updated On
date_range മാനദണ്ഡങ്ങൾ പാലിച്ചില്ല; ഖുറിയാത്തിൽ റസ്റ്റാറന്റ് അടച്ചുപൂട്ടി
മസ്കത്ത്: ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മസ്കത്ത് മുനിസിപ്പാലിറ്റി റസ്റ്റാറന്റ് അടപ്പിച്ചു.ഖുറിയാത്തിലെ റസ്റ്റാറന്റിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യകതകൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് ആരോഗ്യ നിയന്ത്രണ വകുപ്പിലെ സ്പെഷലിസ്റ്റുകളാണ് സ്ഥാപനം അടച്ചുപൂട്ടിയതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.