അനധികൃത സ്ഥലങ്ങളിലെ വാഹന വിൽപനക്കെതിരെ കർശന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി

മസ്കത്ത്: നഗരത്തിലെ പൊതുസ്ഥലങ്ങളിലും അനധികൃത ഇടങ്ങളിലും വാഹനങ്ങൾ വിൽപനക്കായി പ്രദർശിപ്പിക്കുന്നതിനെതിരെ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ കർശന ജാഗ്രതാ നിർദ്ദേശം. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വാഹനങ്ങൾ മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള അംഗീകൃത സ്ഥലങ്ങളിൽ മാത്രമേ വിൽപനക്കായി പാർക്ക് ചെയ്യാവൂ എന്ന് അധികൃതർ വ്യക്തമാക്കി.

അനധികൃത സ്ഥലങ്ങളിൽ വാഹനങ്ങൾ വിൽപനക്ക് വെക്കുന്നത് നഗരത്തിന്റെ മനോഹാരിതയെ ദോഷകരമായി ബാധിക്കുന്നതിനൊപ്പം സുഗമമായ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം വാഹനങ്ങളിൽ ആദ്യം മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കുകയും വാഹനം മാറ്റുന്നതിനായി ഉടമക്ക് കൃത്യമായ സമയപരിധി അനുവദിക്കുകയും ചെയ്യും. നിശ്ചിത സമയത്തിനകം വാഹനം മാറ്റിയില്ലെങ്കിൽ നിയമപരമായ തുടർനടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Muscat Municipality issues strict warning against vehicle sales in illegal locations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.