മസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ ജേതാക്കളായ റൂവി സ്മാഷേഴ്സ് ടീം
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ റൂവി സ്മാഷേഴ്സ് ജേതാക്കളായി. ഫൈനലിൽ അസ്ഫാൻഡ്യാർ ഇലവനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റൂവി സ്മാഷേഴ്സ് കിരീടം ചൂടിയത്. ഒമാനിലെ പ്രമുഖ 16 ടീമുകൾ ആയിരുന്നു ടൂർണമെന്റിൽ മാറ്റുരച്ചിരുന്നത്. ഫൈനലിൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം അസ്ഫാൻഡ്യാർ ഇലവൻ നിശ്ചിത ആറ് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 39 റൺസാണെടുത്തത്.
മറുപടിയായി റൂവി സ്മാഷേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ അഞ്ച് ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു. ടൂർണമെന്റിലെ താരമായും മികച്ച ബൗളറായും റൂവി സ്മാഷേഴ്സിലെ ഷാനിദിനേയും ബെസ്റ് ബാറ്ററായി അസ്ഫാൻഡ്യാര് ഇലവനിലെ ഉമറിനെയും തിരഞ്ഞെടുത്തു.
ആർക്കോ ഹെറിറ്റേജ് വില്ലേജ്, എ.എച്ച് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിലുള്ള വിന്നേഴ്സ് ട്രോഫി മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡൻറ് നവാസ് ചെങ്കളയും ജോയിൻറ് സെക്രട്ടറി ഷാജഹാൻ പഴയങ്ങാടിയും ചേർന്ന് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.