മസ്കത്ത് കെ.എം.സി.സി മത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മുഹമ്മദലി ശിഹാബ്
തങ്ങൾ അനുസ്മരണം
മത്ര: മസ്കത്ത് കെ.എം.സി.സി മത്ര ഏരിയ കമ്മിറ്റി മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം മസ്കത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് പി.എ.വി. അബൂബക്കർ നിർവഹിച്ചു. വർഷത്തിൽ ഒരു ദിനമല്ല, മറിച്ച് ഓരോ സന്ദർഭങ്ങളിലും പലപ്പോഴായി നാം അനുസ്മരിക്കുന്ന അതുല്യമനുഷ്യനായിരുന്നു തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മതേതരത്വത്തിന് കേരളമാതൃക ജീവിതം കൊണ്ട് വരച്ചുകാണിച്ച മഹാരഥനായിരുന്നു പ്രിയപ്പെട്ട തങ്ങൾ എന്ന് യോഗം ഉദ്ഘാടനം ചെയ്ത സാദിഖ് ആടൂർ അഭിപ്രായപ്പെട്ടു.
ആ പൈതൃകം എക്കാലത്തും സമുദായം മുറുകെ പിടിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. അഹമദ് ബാഖവി ആരൂർ, എം.എസ്.എഫ് കണ്ണൂർ ജില്ല മുൻ ജനറൽ സെക്രട്ടറി ജാസിർ മാഷ്, അഫ്താബ് എടക്കാട് എന്നിവർ തങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. മത്ര കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നസൂർ ചപ്പാരപ്പടവ് സ്വാഗതവും പാർട്ടി വിങ് കൺവീനർ പി.ടി.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു. സെക്രട്ടറി റിയാസ് കൊടുവള്ളി, ശൈഖ് അബ്ദുറഹ്മാൻ ഉസ്താദ്, അബ്ദുല്ല യമാനി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.