മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ​നി​ന്ന്

മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തിരശ്ശീല വീണു

മസ്കത്ത്: വായനയുടെ വെളിച്ചം പകർന്ന് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തിരശ്ശീല വീണു. ഡിജിറ്റൽ കാലത്തും അച്ചടി പുസ്തകങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് തെളിയിക്കുന്നതായിരുന്നു മേളയിലെ ജനത്തിരക്ക്.

രണ്ട് വർഷത്തെ ഇടവളക്ക് ശേഷമെത്തിയ മേളയിലെ ആളുകളുടെ സാന്നിധ്യം സംഘാടകരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് 10 ദിവത്തെ മേളയിൽ വിവിധ പവലിയനുകളിലെത്തിത്. രണ്ട് ഡോസ് വാക്സിനെടുത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചെത്തുന്നവർക്ക് മാത്രമായിരിന്നു പ്രവേശനം. തെക്കന്‍ ശര്‍ഖിയായിരുന്നു ഇത്തവണ മേളയിലെ അതിഥി ഗവര്‍ണറേറ്റ്.

27 രാഷ്ട്രങ്ങളില്‍നിന്നുള്ള 715 പ്രസാധകരാണ് മേളയുടെ ഭാഗമായത്. 2020ൽ 946 പ്രസാധകരായിരുന്നു പങ്കെടുത്തിരുന്നത്. 114 സാംസ്‌കാരിക പരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള 85 വേദികളും അരങ്ങേറി.

1992ൽ ആരംഭിച്ച മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 26ാ പതിപ്പിനാണ് കഴിഞ്ഞ ദിവസം സമാപനമായത്. വായനക്കാർക്ക് മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളും ഓരോ പവലിയനിലും ലഭ്യമായിരുന്നു. പുസ്തകമേളയുടെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടികൾക്കും മികച്ച പ്രതികരമാണ് ലഭിച്ചത്. ഗവർണറേറ്റുകളുടെ വികസനം, രാജ്യത്തെ പൈതൃകങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചർച്ചകളും സംവാദങ്ങളുമാണ് വിവിധ വേദികളിൽ നടക്കുന്നത്. വിദഗ്ധരടങ്ങുന്ന പാനലുകളാണ് ഇത്തരം പരിപാടികളിൽ എത്തിയിരുന്നത്.

Tags:    
News Summary - Muscat International Book Fair is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.