മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുമായി സഹകരിച്ച് മസ്കത്ത് ഇന്ത്യൻ എംബസി നടത്തുന്ന കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച സലാലയിൽ നടക്കും. ക്യമ്പ് ഇന്ത്യൻസോഷ്യൽ ക്ലബ് സലാലയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുവരെയായിരിക്കും.
കോൺസുലാർ ആൻഡ് കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്കായി ഈ അവസരം പ്രയോജനപ്പെടുത്താനും പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങളും ഇവിടെനിന്ന് പരിഹരിക്കാനും കഴിയുമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 968 91491027, 23235600 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.