Posted On
date_range Updated On
date_range മസ്കത്ത് നഗരസഭ നിരവധി കടകൾ പൂട്ടിച്ചു
മസ്കത്ത്: വിവിധയിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾ പൂട്ടിച്ചതായി നഗരസഭ ട്വിറ്ററിൽ അറിയിച്ചു. സീബ് ഡയറക്ടറേറ്റിന് കീഴിലുള്ള ഫീൽഡ് ഫോളോ അപ് വിഭാഗം അൽ ഖൂദ്, റുസൈൽ, അൽ ജിഫ്നൈൻ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങളും ലൈസൻസ് പുതുക്കാത്ത സ്ഥാപനങ്ങളുമാണ് പൂട്ടിച്ചതെന്ന് നഗരസഭ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.