മസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിെൻറ 28ാം വാർഷികാഘോഷം വർണാഭമായ പരിപാടികളോടെ ന ടന്നു. ബി.ഒ.ഡി ചെയർമാൻ ഡോ. ബേബി സാം സാമുവൽ മുഖ്യാതിഥിയും ഷൂറാ കൗൺസിൽ അംഗം ശൈഖ് നാസ ർ ബിൻ ഖമീസ് അൽ ഖമീസി വിശിഷ്ടാതിഥിയുമായിരുന്നു. ഇന്ത്യൻ സ്കൂൾസ് എജുക്കേഷൻ അഡ്വൈസർ എം.പി വിനോബ, ബി.ഒ.ഡി ഡയറക്ടർ സിറാജുദ്ദീൻ ഞേലാട്ട്, എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ, പ്രിൻസിപ്പാൾ എസ്.െഎ ഷരീഫ് തുടങ്ങിയവർ സംബന്ധിച്ചു. 25 വർഷം പൂർത്തിയാക്കിയ കെ.ജി സൂർപ്പർവൈസർ സെയ്ദാഖാനും 20 വർഷം പൂർത്തിയാക്കിയ അസി.വൈസ് പ്രിൻസിപ്പാൾ ഷീജ അബ്ദുൽ ജലീലിനും ഉപഹാരങ്ങൾ നൽകി.
ബോർഡ് പരീക്ഷക്ക് ഉന്നത വിജയം നേടിയ വിദ്യാർഥികൾ, സി.ബി.എസ്.സി. നാഷനൽസിൽ പങ്കെടുത്തവർ, വിവിധ മത്സരങ്ങളിൽ ജേതാക്കളായ ഹൗസുകൾക്കുള്ള േട്രാഫികൾ,മെേൻറാകൾ തുടങ്ങിയവയും വിതരണം ചെയ്തു. മുന്നൂറിലധികം വിദ്യാർത്ഥികൾ അണിനിരന്ന സംഘഗാനം, സ്വാഗതനൃത്തം, കിൻറർഗാർട്ടൻ മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള വിദ്യാർഥികൾ അവതരിപ്പിച്ച സംഘ നൃത്തം, സംഘഗാനം, റോക്ക് ബാൻഡ്, ഫ്യൂഷൻ സോങ്, ഫാഷൻ ഷോ തുടങ്ങിയവയും നടന്നു. കെ.ജി സൂപ്പർവൈസർ സെയ്ദാഖാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.