Posted On
date_range Updated On
date_range മുഹറം മാസപ്പിറവി നിരീക്ഷണം; ഒമാനിൽ മുഖ്യ നിർണയ സമിതി യോഗം ഇന്ന്
മസ്കത്ത്: ഹിജ്റ വർഷം 1448-ലെ മുഹറം മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി മുഖ്യ നിർണയ സമിതി തിങ്കളാഴ്ച യോഗം ചേരും.
വകുപ്പു മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മഅ്മരിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. വിവിധ വിലായത്തുകളിൽ സജ്ജീകരിച്ചിട്ടുള്ള ഫീൽഡ് ടീമുകളുമായി സഹകരിച്ച് മാസപ്പിറവി നിരീക്ഷിക്കാൻ സ്വദേശികളോടും പ്രവാസികളോടും മന്ത്രാലയം അഭ്യർഥിച്ചു.
മാസപ്പിറവി ദൃശ്യമാകുന്നവർക്ക് വാലിമാരുടെ ഓഫിസുകളിലുള്ള ഉപസമിതികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.