മസ്കത്ത്: മസ്കത്ത് ടെന്നീസ് ക്രിക്കറ്റ് ലീഗിന്റെ (എം.ടി.സി.എൽ) ആഭിമുഖ്യത്തിൽ നടന്ന രണ്ടാമത് 16 ഓവർ ലീഗിൽ എം.ഐ.എസ് ഫൈറ്റേഴ്സിനെ 134 റൺസിന് തോൽപിച്ചു കിങ്ഫിഷർ ക്രിക്കറ്റേഴ്സ് ജേതാക്കളായി.ദ്യം ബാറ്റ് ചെയ്ത കിങ്ഫിഷർ ക്രിക്കറ്റേഴ്സ് നിശ്ചിത 16 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ എം.ഐ.എസ് ഫൈറ്റേഴ്സ് 27 റൺസിന് ഓൾ ഔട്ടായി.
കിങ് ഫിഷറിന്റെ സാലിയാൻ പ്രദീപ് കളിയിലെ താരവും മുഹമ്മദ് സാഖിബ് അക്തർ ടൂർണമെന്റിന്റെ താരവുമായി. ടൂർണമെന്റിൽ ഏറ്റവുമധികം വിക്കറ്റ് കൊയ്തത് മുഹമ്മദ് സാഖിബ് അക്തറാണ്. പാകിസ്താൻ ഇലവന്റെ റഫാഖത് ആണ് ഏറ്റവും കൂടുതൽ റൺസ് നേടിയത്.മെഗാ ഫൈനലിനൊപ്പം കുടുംബസംഗമവും മുതിർന്ന കളിക്കാർക്കുള്ള ആദരവും നടന്നു. കുട്ടികൾക്കായി ചിത്രരചന മത്സരവും മുതിർന്നവർക്കായി ഷൂട്ടൗട്ട് മത്സരവും അരങ്ങേറി. എം.ടി.സി.എല്ലിന്റെ ട്വന്റി 20യുടെ ഫൈനൽ മാർച്ചിൽ ഒമാൻ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.