ഒമാൻ കടലിൽ സിനിമയെ വെല്ലും ത്രില്ലർ ചേസിങ്; മയക്കുമരുന്ന് സംഘം പിടിയിൽ

മസ്കത്ത്: ഒമാനിലെ ദോഫാറിനോട് ചേർന്ന് അറബിക്കടലിൽ ത്രില്ലർ സിനിമയെ വെല്ലുന്ന ചേസിങ്ങി​നൊടുവിൽ റോയൽ ഒമാൻ പൊലിസ് മൂന്നുപേരടങ്ങുന്ന മയക്കുമരുന്ന് സംഘത്തെ പിടികൂടി. കടലി​ലെ പതിവു നിരീക്ഷണത്തിനിടെ ഒരു ബോട്ടിന്റെ സഞ്ചാരം സംശയാസ്പദമായി തോന്നിയതിനെ തുടർന്ന് നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് പ്രതികൾ പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കോസ്റ്റ് ഗാർഡ് പൊലിസിന്റെ റഡാർ സംവിധാനത്തിലൂടെ ബോട്ടിനെ കൃത്യമായി നിരീക്ഷിച്ച അധികൃതർ, സംശയങ്ങൾ ബലപ്പെട്ടുവെന്ന് കണ്ടതോടെ വിവരം ഉടൻ കോസ്റ്റ് ഗാർഡിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് കൈമാറി. പട്രോൾ ബോട്ടുകളും കോസ്റ്റ്ഗാർഡ് സേനയും സംശയകരമായ ബോട്ടിനു പിന്നാലെ കുതിച്ചു. മയക്കുമരുന്നുമായി ലക്ഷ്യസ്ഥാനത്തേക്ക് നിങ്ങുകയായിരുന്ന മൂവർ സംഘത്തെ ദൽഖൂത്ത് തുറമുഖത്തിന് സമീപം കടലിൽ സാഹസികമായി പിടികൂടി.

 

കേസിൽ മൂന്ന് അറബ് പൗരന്മാരുടെ അറസ്റ്റ് റോയൽ ഒമാൻ പൊലിസ് രേഖപ്പെടുത്തി. ഖാത്ത് എന്നറിയിപ്പെടുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ഇവർക്കെതിരായ നിയമനടപടി പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു.

Tags:    
News Summary - Movie-style thriller chase in the Oman Sea: Drug smuggling gang captured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.