Posted On
date_range Updated On
date_range ‘പണമിരട്ടിപ്പ്’ തട്ടിപ്പ്; പ്രവാസി അറസ്റ്റിൽ
മസ്കത്ത്: പണമിരട്ടിപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ തെക്കൻ ബാത്തിന ഗവർണറേറ്റിൽ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. അറസ്റ്റിലായ വ്യക്തി ആഫ്രിക്കൻ രാജ്യത്തുനിന്നുള്ളതാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ചില സംവിധാനങ്ങൾ വഴി പണം ഇരട്ടിയാക്കി തിരിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങിയശേഷം ദുരുപയോഗം ചെയ്തതായാണ് തെളിഞ്ഞിട്ടുള്ളത്. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.